ThiruvananthapuramKeralaLatest NewsNews

തിരുവനന്തപുരത്തെ ഈ ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു, നടപടിയെടുക്കാതെ അധികൃതർ

രോഗികളുടെ കൂട്ടിരിപ്പുകാരുടെ വാഹനങ്ങളാണ് മോഷണം പോയതിൽ ഭൂരിഭാഗവും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹന മോഷണം പതിവാകുന്നു. നിലവിൽ, നിരവധി വാഹനങ്ങളാണ് ഈ പരിസരത്തു നിന്നും മോഷണം പോയത്. എന്നാൽ, വാഹന മോഷണം പതിവായിട്ടും സിസിടിവി ക്യാമറകൾ പുനസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, എസ്എടിക്കും മുന്നിൽ മാത്രമാണ് സിസിടിവി ക്യാമറകൾ ഉള്ളത്. അതേസമയം, മെഡിക്കൽ കോളേജിലേക്ക് വരാനും പോകാനുമായുള്ള എട്ടോളം പ്രവേശന കവാടങ്ങളിൽ മതിയായ സുരക്ഷ ഒരുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രോഗികളുടെ കൂട്ടിരിപ്പുകാരുടെ വാഹനങ്ങളാണ് മോഷണം പോയതിൽ ഭൂരിഭാഗവും. കൂടാതെ, ജീവനക്കാരുടെ വാഹനങ്ങളും മോഷ്ടിക്കപ്പെടാറുണ്ട്. ഈ പരിസരത്ത് മതിയായ സിസിടിവികൾ ഇല്ലാത്തതിനാൽ പ്രതികളെ കണ്ടു പിടിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം, വാഹന നിയന്ത്രണത്തിനായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടെങ്കിലും, ഏറെ തിരക്കുള്ള മെഡിക്കൽ കോളേജ് പരിസരത്ത് വാഹനങ്ങൾ ആരാണ് കൊണ്ടുപോകുന്നവർ എന്ന് ശ്രദ്ധിക്കുന്നത് പ്രായോഗികമല്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വാദം.

Also Read: ഇന്ന് സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button