തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. നിലവിൽ സസ്പൻഷനിലുള്ള വകുപ്പ് മേധാവികളുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടർനർപടികൾ. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് സാധ്യത. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയവദാന ശസ്ത്രക്രിയാ നടപടികളിൽ സമഗ്രമായ പരിഷ്ക്കരണവും നടത്തും. ഇതിനായി സമഗ്ര പ്രോട്ടോക്കോൾ രൂപീകരിക്കും. ജീവച്ചിരിക്കുമ്പോഴും മരണശേഷവുമുഉള്ള അവയവദാനം ഈ പ്രോട്ടോക്കോളിൽ വരും.
സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച്ച ശരി വച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്.
Post Your Comments