
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി ജി ഡോക്‌ടര്‍മാരും,ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ രോഗികള്‍ ദുരിതത്തില്‍.പല ആശുപത്രികളിലും രോഗികളെ മടക്കി വിടുകയാണ്.
ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റുകയും ഒ.പി ചികിത്സ മുടങ്ങിയ അവസ്ഥയിലാണ്.പി.ജി. ഡോക്ടര്‍മാര്‍ നാലാംദിവസവും അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ചിരിയ്ക്കുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പിയില്‍ പകുതിയില്‍ താഴെ ഡോക്ടര്‍മാരേയുള്ളൂ. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപന്‍ഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
Post Your Comments