
ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ ഇടപാടുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ‘ആക്സിസ് വൺ വ്യൂ’ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ മുഖാന്തരം ഉപഭോക്താക്കൾക്ക് ആക്സിസ് ഇതര ബാങ്കിംഗ് അക്കൗണ്ടുകളെ ആക്സിസ് മൊബൈൽ ആപ്പുമായി ലിങ്ക് ചെയ്യാൻ കഴിയുന്നതാണ്.
ആർബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂട് പ്രയോജനപ്പെടുത്താൻ ആക്സിസ് ബാങ്ക് തീരുമാനിച്ചതോടെയാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഓപ്പൺ ബാങ്കിംഗ് എന്നതിലേക്കുള്ള ആദ്യപടി കൂടിയാണ് അക്കൗണ്ട് അഗ്രിഗേറ്റർ. മറ്റ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തിയ ഇടപാടുകൾ, ബാലൻസ് തുക എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ടുതന്നെ അറിയാൻ കഴിയുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. അതേസമയം, അക്കൗണ്ട് അഗ്രിഗേറ്റർ ചട്ടക്കൂടിൽ ഉൾപ്പെടുന്ന ബാങ്കുകളുടെ അക്കൗണ്ടുകൾ മാത്രമാണ് ഇത്തരത്തിൽ ട്രാക്ക് ചെയ്യാൻ കഴിയുകയുള്ളൂ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിവ ഈ സംവിധാനത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read: ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി: പ്രതി പൊലീസ് പിടിയിൽ
Post Your Comments