KottayamNattuvarthaLatest NewsKeralaNews

ഡോ​ക്ട​ര്‍​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി: പ്രതി പൊലീസ് പിടിയിൽ

പ​​ത്ത​​നം​​തി​​ട്ട സീ​​ത​​ക്കു​​ഴി​​യി​​ല്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍ ബി​​നു പി. ​​ജോ​​ണി(45)നെ​​യാ​​ണ് പൊലീസ് പിടികൂടിയത്

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ജ​​ന​​റ​​ല്‍ സ​​ര്‍​ജ​​റി വി​​ഭാ​​ഗ​​ത്തി​​ലെ വ​​നി​​താ ഡോ​​ക്ട​​ര്‍​ക്കെ​​തി​​രേ വ​​ധ​​ഭീ​​ഷ​​ണി മു​​ഴ​​ക്കു​​ക​​യും പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് പ​​റ​​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്ത കേ​​സി​​ലെ പ്ര​​തി​​ പൊ​​ലീ​​സ് പി​​ടി​​യിൽ. പ​​ത്ത​​നം​​തി​​ട്ട സീ​​ത​​ക്കു​​ഴി​​യി​​ല്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍ ബി​​നു പി. ​​ജോ​​ണി(45)നെ​​യാ​​ണ് പൊലീസ് പിടികൂടിയത്. ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് ആണ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ണ്ണൂ​​രി​​ല്‍ നി​​ന്നാ​ണ് ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 12.30-നാ​​ണ് സംഭവം. ഏ​​റ്റു​​മാ​​നൂ​​ര്‍ പൊ​​ലീ​​സ് ആണ് ഇ​​യാ​​ളെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ത്തി​​ച്ച​​ത്. ത​​ട്ടു​​ക​​ട​​യി​​ലു​ണ്ടാ​​യ അ​​ടി​​പി​​ടി​ക്കേ​​സി​​ല്‍ ത​​ല​​യ്ക്കു മു​​റി​​വു​​മാ​​യി എ​​ത്തി​​യ ഇ​​യാ​​ള്‍ അ​​ക്ര​​മാ​​സ​​ക്ത​​നാ​​യി​​രു​​ന്നു.

Read Also : വീണ്ടും പറക്കാൻ വായ്പാ ദാതാക്കളോട് കോടികൾ ആവശ്യപ്പെട്ട് ഗോ ഫസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം

തു​​ട​​ര്‍​ന്ന്, പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യ്ക്ക്‌​​ ശേ​​ഷം നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ലേ​​യ്ക്ക് മാ​​റ്റി. അ​​ല്പ​​സ​​മ​​യ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ള്‍ വ​​നി​​താ ഡോ​​ക്ട​​റു​​ടെ സ​​മീ​​പ​​മെ​​ത്തി പീ​​ഡി​​പ്പി​​ച്ച ശേ​​ഷം കൊ​​ല്ലു​​മെ​​ന്ന് പ​​റ​​ഞ്ഞു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. പി​​റ്റേ​​ന്നു രാ​​വി​​ലെ ഇ​​യാ​​ള്‍ ആ​​ശു​​പ​​ത്രി​​യി​ൽ​ നി​​ന്നു മുങ്ങുകയായിരുന്നു.

തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button