Life Style

ഒരു മാസം ചോറ് കഴിച്ചില്ലെങ്കിലുള്ള മാറ്റം ഇങ്ങനെ

കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. വൈറ്റ് റൈസ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകുമെന്ന് ഭയന്ന് ചിലര്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ് ഒഴിവാക്കുന്നത് നല്ലതാണോ?

ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ്/ അരിയാഹാരം ഒഴിവാക്കിയാല്‍ നിങ്ങളുടെ ശരീരത്തിന് എന്തുസംഭവിക്കും? തീര്‍ച്ചയായും ഭാരം കുറയും എന്നത് ശരിയാണെന്നാണ് ഡയറ്റീഷ്യനായ റിയ ദേശായി പറയുന്നത്. എന്നിരുന്നാലും അരിയാഹാരം ഒഴിവാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആ മാസത്തേയ്ക്ക് മാത്രമാണ് കുറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരാള്‍ വീണ്ടും ചോറ് കഴിക്കാന്‍ തുടങ്ങിയാല്‍, ഗ്ലൂക്കോസിന്റെ അളവ് വീണ്ടും ചാഞ്ചാടാന്‍ തുടങ്ങും’- റിയ പറഞ്ഞു.

 

 

ശരിയായ രീതിയില്‍ ചെറിയ അളവില്‍ ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും സംഭവിക്കില്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫൈബര്‍ കഴിക്കുന്നത് കുറയുന്നതിനാല്‍ ദഹനത്തെയും ബാധിക്കാം. കാര്‍ബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ ഉറവിടമായതിനാല്‍ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. അരിയോടൊപ്പം കുറച്ച് പച്ചക്കറികളും പ്രോട്ടീനും ചേര്‍ത്ത് കഴിക്കുന്നത് ഭാരം കൂടാതിരിക്കാന്‍ സഹായിച്ചേക്കാം എന്നും റിയ പറയുന്നു. ‘ഊര്‍ജ്ജ ഉല്‍പാദനത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ അത്യാവശ്യമാണ്. അവ പൂര്‍ണമായും ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ ദുര്‍ബലനാക്കുക മാത്രമല്ല, ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു’- അവര്‍ വിശദീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button