ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഭാരത് റൈസ് എന്ന ബ്രാൻഡിലുള്ള അരി ഇന്ന് മുതൽ വിപണിയിലെത്തും. നാഷണൽ അഗ്രികൾച്ചറൽ കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോർപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിപണനം ചെയ്യുക. കൂടാതെ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വാങ്ങാനാകും. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് ഭാരത് റൈസ് ലഭ്യമാക്കുന്നത്.
രാജ്യത്ത് അരി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് സഹായഹസ്തമാകുക എന്ന ലക്ഷ്യത്തോടെ ഭാരത് റൈസ് എന്ന ബ്രാൻഡിന് കീഴിൽ അരി പുറത്തിറക്കുന്നത്. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലായാണ് ലഭ്യമാകുക. രാജ്യത്തെ വിവിധ മാർക്കറ്റുകളിൽ അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 43.4 രൂപയാണ്. ഈ സാഹചര്യത്തിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ അരി ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും.
Also Read: സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു
Post Your Comments