തിരുവനന്തപുരം: കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍ വേണമെന്നും മന്ത്രി ജി.ആര്‍ അനില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തും.
Read Also: സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി: പ്രതിവർഷം പതിനായിരത്തിലേറെ പേർക്ക് പരിശീലനം
എഫ്.സി.ഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകകള്‍ ഈ വര്‍ഷം വെട്ടിക്കുറച്ചതില്‍ കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും അമര്‍ഷത്തിലാണ്.
Post Your Comments