Latest NewsKeralaNews

കിലോയ്ക്ക് 29 രൂപ: സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു

തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. തൃശൂരിൽ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വിൽപന നടത്തി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് അരിയുടെ വിതരണ ചുമതല നൽകിയിരിക്കുന്നത്. വരുന്ന ദിവസം മുതൽ മറ്റ് ജില്ലകളിൽ വിതരണം നടത്തും.

അഞ്ച് കിലോ, പത്ത് കിലോ പായ്ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ചില്ലറ വിപണി വിൽപനയ്ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് ആദ്യഘട്ടത്തിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് എന്ന ബ്രാൻഡിൽ അരി അവതരിപ്പിച്ചത്. നാഷണൽ അഗ്രികൾച്ചറൽ കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോർപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ
എന്നിവ വഴിയാണ് അരി വിപണനം ചെയ്യുക.

രാജ്യത്തെ വിവിധ മാർക്കറ്റുകളിൽ അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 43.4 രൂപയാണ്. ഈ സാഹചര്യത്തിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ അരി ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും.

Read Also: ‘ഒരേയൊരു രാമനേയുള്ളു, ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് ശകുനി തന്ത്രം’: ബ്രിട്ടാസിന് ഹരീഷ് പേരടിയുടെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button