KeralaLatest NewsNews

വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്‌സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്: ഒടുവില്‍ കോടതിയുടെ കനിവിൽ നീതി

തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്‌സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. അവസാനം കോടതിയുടെ കനിവിലാണ് യുവാവിന് നീതി ലഭിച്ചത്‌.

കുലശേഖരം കെകെപി നഗറിൽ രാജേഷ് ആർ നായരെയാണ് മാതാപിതാക്കളും സഹോദരനും ചേർന്ന് വ്യാജ പോക്‌സോ കേസിൽ കുടുക്കിയത്. അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് ആജ് സുദർശനനാണ് യുവാവിനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. രാജേഷിനെ എടുത്തുവളർത്തിയ പിതൃസഹോദരിയുടെ സ്വത്ത് കൈമാറുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് യുവാവിനെ കേസിൽ കുടുക്കാൻ ഇവർ തീരുമാനിക്കുന്നത്. തുടർന്ന് ഇവരുടെ പദ്ധതിയനുസരിച്ച് രാജേഷിനെതിരെ ആരോപണവുമുയർന്നു.

അടുത്തബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021-ൽ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ രാജേഷിനെ കേസിൽ കുടുക്കിയതാണെന്ന് കാട്ടി പിതൃസഹോദരി ഡിജിപിയെ സമീപിച്ചു. ഇതാണ് വഴിത്തിരിവായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പരാതി കളവാണെന്ന് വെളിവാകുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എസ്എം നൗഫി, ജിപി ജയകൃഷ്ണൻ എന്നിവർ ഹജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button