Latest NewsKeralaNews

നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ, കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കണം: മനു കൃഷ്ണ

ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് ഷാള്‍ അണിയിച്ചു കുടുംബത്തെ സ്വീകരിച്ചു.

കണ്ണൂർ: ഫിലിം ഡയറക്ടര്‍ മനു കൃഷ്ണയും കുടുംബവും ബിജെപിയിലേക്ക്. നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ എന്ന കുറിപ്പോടെ മനു തന്റെ രാഷ്ട്രീയ പ്രവേശനം സമൂഹമാധ്യമത്തിൽ അറിയിച്ചു. കണ്ണപുരത്തെ കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും അമ്മയെയും കുടുംബത്തെയും തനിക് സംരക്ഷിക്കണമെന്നും മനു കൃഷ്ണ പറയുന്നു.

READ ALSO: വെള്ളത്തില്‍ യോഗ ചെയ്ത് സൈനികര്‍, വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റ്

ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ് ഷാള്‍ അണിയിച്ചു കുടുംബത്തെ സ്വീകരിച്ചു. ജില്ലാ ട്രഷറര്‍ ജയന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വിജയൻ മാങ്ങാട്ട്, മണ്ഡലം അദ്ധ്യക്ഷൻ സി വി സുമേഷ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, മണ്ഡലം സെക്രട്ടറി വിജു ചെറുകുന്ന്, തോടോൻ ബാലൻ, ബിജെപി കണ്ണപുരം പഞ്ചായത്ത് അദ്ധ്യക്ഷൻ സജേഷ് പി വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

https://www.facebook.com/manu.mottammal.5/posts/pfbid0BWEiNLB5Ea8zd8r37c1egUCL4ck5QvSesUCmoJAL8rcGN7yuzzfsm1N9oZxwS35ql

shortlink

Related Articles

Post Your Comments

Related Articles


Back to top button