തിരുവനന്തപുരം: വെള്ളത്തില്‍ യോഗാഭ്യാസം ചെയ്ത് സൈനികര്‍. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരാണ് വെള്ളത്തില്‍ യോഗാ ചെയ്തത്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചായിരുന്നു യോഗാഭ്യാസം. ഞെടിയിടയിലാണ് യോഗാഭ്യാസത്തിന്റെ വീഡിയോ വൈറലായത്. ഒരു മണിക്കൂറിനകം 12,000-ത്തിലധികം പേരാണ് വീഡിയോ കണ്ടത്.
Read Also: പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണം: ആഹ്വാനവുമായി മുഖ്യമന്ത്രി
2015 ജൂണ്‍ 21 മുതലാണ് അന്താരാഷ്ട്രതലത്തില്‍ യോഗാദിനം ആചരിച്ച് തുടങ്ങിയത്. യോഗാദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടര്‍ന്ന് യുഎന്‍ ജനറല്‍ അസംബ്ലി യോഗദിനം ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് യോഗയ്ക്കുണ്ട്.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് വിഭാഗങ്ങളാണ് യോഗയ്ക്കുള്ളത്. ആദ്യത്തെ നാലെണ്ണം ശരീരവും മനസും പുഷ്ടിപ്പെടുത്തുമ്പോള്‍ അടുത്ത നാലെണ്ണം ആധ്യാത്മിക ഉന്നതി നല്‍കുന്നു.
Post Your Comments