ThrissurNattuvarthaLatest NewsKeralaNews

പോക്‌സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല:  ഡിവൈഎസ്പി

തൃശൂര്‍: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര്‍ റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പിന്നെ എന്തിനാണ് മോന്‍സനെ അതിനായി ഭീഷണിപ്പെടുത്തുന്നതെന്നും ഡിവൈഎസ്പി ചോദിച്ചു.

മോന്‍സന്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെ സുധാകരനെതിരെ തെളിവുകള്‍ ശേഖരിച്ചതായും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജു

പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും മകനെയും അഭിഭാഷകനെയും മാത്രമാണ് മോന്‍സന്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button