KeralaLatest NewsNews

വ്യാജ സര്‍ട്ടിഫിക്കറ്റ്: എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന് സസ്പെന്‍ഷന്‍

യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് വിധേയമായി മാത്രമെ അഡ്മിഷൻ നല്‍കിയിട്ടുള്ളൂ.

കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനു സസ്പെന്‍ഷന്‍. നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോളേജിന്റെ നടപടി.

read also: സംവിധാന രംഗത്തേക്ക് പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയും , ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും

കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. സംഭവം ആറംഗ സമിതി അന്വേഷിക്കുമെന്നും കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചു. കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി.

യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് വിധേയമായി മാത്രമെ അഡ്മിഷൻ നല്‍കിയിട്ടുള്ളൂ. എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും പ്രിൻസിപ്പല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button