Latest NewsIndiaNews

രവി സിന്‍ഹ പുതിയ റോ മേധാവി: നിയമനം സാമന്ത് കുമാര്‍ ഗോയല്‍ വിരമിക്കുന്ന ഒഴിവില്‍

ഡൽഹി: ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്. 2023 ജൂണ്‍ 30ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാമന്ത് കുമാര്‍ ഗോയലിന് പകരമായാണ് സിന്‍ഹ ചുമതലയേൽക്കുന്നത്.

ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ പുതിയ മേധാവിയായി സിന്‍ഹയെ നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് ഇറക്കി. രണ്ട് വര്‍ഷത്തേക്കാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുന്നത്. ഇതിനായി ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button