KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധാന രംഗത്തേക്ക്: ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും

കൊച്ചി: ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധായകനാകുന്നു. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്. ഹിറ്റ്

ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ‘മധുര നാരങ്ങ’, ‘ശിക്കാരി ശംഭു’, ‘പോളി ടെക്‌നിക്’, ‘തോപ്പിൽ ജോപ്പൻ’, ‘പകലും പാതിരാവും’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ എൻഎം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്.

കണ്ണൂരിൽ വീണ്ടും തെരുവുനായ്‌ ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ചു പരുക്കേൽപിച്ചു

ഒരു മുഴുനീള പ്രണയ ചിത്രമാണ് തന്റെ ആദ്യ സംവിധാന സംരഭത്തിൽ നിഷാദ് കോയ ഒരുക്കുന്നത്. യുവ തലമുറയിലെ പ്രഗത്ഭ താരങ്ങളും മറ്റു പ്രശസ്ത നടീ നടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ താരനിർണ്ണയം നടന്നു വരികയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button