ErnakulamKeralaNattuvarthaLatest NewsNewsCrime

കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ

കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് താൻ തന്നെയാണെന്ന് പിടിയിലായ മനീഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ടൈൽ പണിക്കാരനായ യുവാവിന്റെ പരാതിയെ തുടർന്ന്, തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശിനി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

ടൈൽ പണിക്കാരനായ യുവാവ് ഫ്ലാറ്റിൽ ജോലിക്കിടെ ഫ്ലാറ്റിലെ ജോലിക്കാരിയായ മനീഷയെ പരിചയപ്പെടുകയായിരുന്നു. പിന്നീട് മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങുകയും ചെയ്തു. തുടർന്ന്, കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ യുവാവിനോട് എറണാകുളം നോർത്തിലുള്ള ഹോട്ടലിൽ മുറിയെടുക്കുവാൻ മനീഷ ആവശ്യപ്പെടുകയായിരുന്നു.

‘അമ്പത് കഴിഞ്ഞാൽ ശാരീരിക ബന്ധം അവസാനിപ്പിക്കണോ?’: ദമ്പതികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഈ മാസം15നു ഹോട്ടലിൽ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. ഈ സമയം മനീഷസുഹൃത്തായ സുനിയുമൊന്നിച്ച് ഹോട്ടലിൽ എത്തി. സുനിയെ മുറിക്കു പുറത്തു നിറുത്തി മനീഷ റൂമിൽ കയറി വാതിലടച്ചു. അൽപ്പ സമയം കഴിഞ്ഞപ്പോൾ സുനി കോളിംഗ് ബെൽ അടിക്കുകയും അകത്തു കയറി യുവാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.

കയ്യിലുള്ള ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചു പറിക്കുകയും ചെയ്തു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവാവിനെതിരെ ആക്രമണം നടത്തിയത്. ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്.

സംഭവത്തെത്തുടർന്നു യുവാവ് മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മനീഷ ഇയാളെ ഫോണിൽ വിളിച്ച് പ്രശ്നം ഒത്തുതീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button