നാദാപുരം: വീട്ടുപറമ്പിൽനിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. താലായി തെക്കയിൽമുക്ക് ചെട്ട്യാംവീട്ടിൽ കോളനിയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ പിടികൂടിയത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു.
Read Also : ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ വി.കെ. കിരണിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ യൂസഫ്, അനിൽ കുമാർ, ജിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments