Latest NewsIndiaInternational

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ

ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ യുകെയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജറിനെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ സർക്കാർ പുറത്തിറക്കിയ 40 തീവ്രവാദികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരും ഇടംപിടിച്ചിരുന്നു. പുരോഹിതനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) ആണ്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിജ്ജാർ കെടിഎഫിന്റെ തലവനായിരുന്നു. നേരത്തെ, ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും നിജ്ജാറിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.

അതേസമയം ഒരാഴ്ച് ഇടവേളയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഖാലിസ്ഥാൻ നേതാവാണ് ഹർദീപ് സിംഗ്. കഴിഞ്ഞ ആഴ്ചയാണ് ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ കൊല്ലപ്പെട്ടത്. വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button