
ആമ്പല്ലൂർ: കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്.
Read Also : മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയിൽവേ പാളത്തിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു. അങ്കമാലിയിൽ എത്തിയപ്പോഴാണ് ശിവശങ്കർ ട്രെയിനിൽ ഇല്ലെന്ന് സുഹൃത്തുക്കൾ അറിഞ്ഞത്. ഉടൻ തന്നെ റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments