PathanamthittaLatest NewsKeralaNattuvarthaNews

പ​ത്ത​നം​തി​ട്ട​യി​ല്‍ വീ​ണ്ടും എ​ലി​പ്പ​നി ബാ​ധി​ച്ച് മരണം: മരിച്ചത് രണ്ടുപേർ

കൊ​ടു​മ​ണ്‍​ചി​റ സ്വ​ദേ​ശി സു​ജാ​ത(50) ആ​ണ് ഇന്ന് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ലി​പ്പ​നി ബാ​ധി​ച്ച് രണ്ട് പേർ മരിച്ചു. കൊ​ടു​മ​ണ്‍​ചി​റ സ്വ​ദേ​ശി സു​ജാ​ത(50) ആ​ണ് ഇന്ന് മ​രി​ച്ച​ത്.

Read Also : പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്: ഗോവിന്ദന്‍

എ​ലി​പ്പ​നി ബാ​ധി​ച്ച് അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സംഭവിച്ചത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന സ്ത്രീ​യാ​ണ് സു​ജാ​ത​യെ​ന്നാ​ണ് വി​വ​രം.

അതേസമയം, വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച കൊടുമൺ സ്വദേശി മണിയുടെ(57) മരണവും എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു.

ജില്ലയിൽ ശ​നി​യാ​ഴ്ച​യും ഒ​രാ​ള്‍ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി രാ​ജ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button