തിരുവല്ല: അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ന്യൂ ആക്ലമൺ വീട്ടിൽ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
തിരുവല്ല പെരിങ്ങരയിൽ ആണ് സംഭവം. പത്മിനി മകനോടൊപ്പം 10 ദിവസം മുമ്പാണ് കാനഡയിലേക്ക് പോയത്. മുറ്റം വൃത്തിയാക്കാൻ ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. തുടർന്ന്, പുളിക്കീഴ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മൂത്തമകൻ സ്ഥലത്ത് എത്തിയെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണക്കാക്കാനായിട്ടില്ല.
സംഭവത്തിൽ, പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments