തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മോന്‍സണ്‍മാവുങ്കല്‍ കേസിലെ അതിജീവിത മൊഴി നല്‍കിയെന്ന് താന്‍ പറഞ്ഞത് ദേശാഭിമാനി വാര്‍ത്ത വിശ്വസിച്ചാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
‘രാത്രിയില്‍ ദേശാഭിമാനിക്ക് വ്യാജ വാര്‍ത്ത എഴുതി കൊടുക്കുക, രാവിലെ ആ വ്യാജ വാര്‍ത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക. നാണമില്ലേ ഗോവിന്ദന്‍ എന്ന് ചോദിക്കുന്നില്ല, കാരണം അതുണ്ടെങ്കില്‍ സിപിഎം സെക്രട്ടറി ആകില്ലല്ലോ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
രാത്രിയില്‍ ദേശാഭിമാനിക്ക് വ്യാജ വാര്‍ത്ത എഴുതി കൊടുക്കുക,
രാവിലെ ആ വ്യാജ വാര്‍ത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക.
നാണമില്ലെ ഗോവിന്ദന്‍ എന്ന് ചോദിക്കുന്നില്ല കാരണം അതുണ്ടെങ്കില്‍ CPM സെക്രട്ടറി ആകില്ലല്ലോ.!
ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി അല്ലാതിരുന്ന കാലത്താണ് പുള്ളിയുടെ മുനിസിപ്പല്‍ ചെയര്‍പേഴ്സണായ ഭാര്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പീഡനത്തില്‍ സഹികെട്ട് സിപിഎം അനുഭാവിയായ പ്രവാസി ആത്മഹത്യ ചെയ്തത്. അന്ന് ഗോവിന്ദന്‍ ഭാര്യയെ രക്ഷിക്കാന്‍ ദേശാഭിമാനിയില്‍ ആത്മഹത്യ ചെയ്തയാളുടെ ഭാര്യയുടെ സ്വഭാവദൂഷ്യം കാരണമാണ് ആത്മഹത്യ നടന്നത് എന്ന് വാര്‍ത്ത എഴുതിപ്പിച്ചത് നമ്മള്‍ മറന്നിട്ടില്ല.
അമിത് ഷായ്ക്ക് ഇപ്പോഴുള്ള ഏക താല്‍പ്പര്യം സ്വന്തം മകനെ നോക്കാന്‍, വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി
ഇന്ന് ശ്രി. കെ സുധാകരനെതിരെ ഒരു ആരോപണവുമായി വന്ന ഗോവിന്ദനോട് അതിന് തെളിവ് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ദേശാഭിമാനിയെ വിശ്വസിച്ചാണ് ഞാന്‍ പറയുന്നത് ‘എന്നാണ്. എഴുതി പ്രിന്റ് ചെയ്ത് വന്നാല്‍ പിന്നീട് എഴുതിയവന്‍ പോലും വായിച്ചാല്‍ വിശ്വസിക്കാന്‍ മടിക്കുന്ന മഞ്ഞപത്രത്തെ ആണ് ഗോവിന്ദന്‍ തെളിവായി പറയുന്നത്.
ഉളുപ്പുണ്ടോ എന്ന് ചോദിച്ചു വിഷമിപ്പിക്കുന്നില്ല. ഒരാള്‍ സിപിഎമ്മാകാന്‍ തീരുമാനിച്ചാല്‍ നിഘണ്ടുവില്‍ നിന്ന് വെട്ടുന്ന ആദ്യ വാചകം ‘ഉളുപ്പ്‘ ആണെന്ന് എല്ലാവര്‍ക്കും അറിയാം. വ്യാജ മൊഴി സൃഷ്ടിച്ച ഗോവിന്ദനെ അറസ്റ്റ് ചെയ്യാന്‍ കൊള്ളാവുന്ന ഒരു ആഭ്യന്തര മന്ത്രി നാട്ടിലില്ലാത്തതു കൊണ്ട് ഗോവിന്ദന്‍ സുരക്ഷിതനാണ്.
Post Your Comments