ഓച്ചിറ: ഉടമയെ തേടി അലയുന്ന വളർത്തുനായ വലിയകുളങ്ങര നിവാസികൾക്ക് നൊമ്പരമാകുന്നു. അലച്ചിലും കുരയുമായി രണ്ടു ദിവസമായി ജർമൻ ഷെപേഡ് ഇനത്തിൽപെട്ട നായ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. ഇത് കാണുന്നത് പ്രദേശവാസികളെ മനോവിഷമത്തിലാക്കുന്നു.
വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വെള്ളിയാഴ്ച വൈകീട്ടെത്തിയ നായ് കാർ സമീപത്ത് നിർത്തുമ്പോൾ ഓടിയെത്തി കരയുകയാണ്. ഭക്ഷണം കൊടുത്തിട്ട് കഴിക്കുന്നില്ല. പ്രായാധിക്യം മൂലം ആരോ കാറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാരുടെ സംശയം.
നായയുടെ കരച്ചിൽ വേദനിപ്പിക്കുന്നതാണെന്ന് ആശുപത്രിക്ക് മുന്നിലുള്ള ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു.
Post Your Comments