വൈക്കം: വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. കൈനകരി കട്ടേക്കളം കെ.കെ. സോണി (48)യെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിധവകളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സമീപിച്ച് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ വൈപ്പിന്‍ പടി സ്വദേശിനിയായ വിധവയായ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലക്ഷത്തിയിരുപത്തിയാറായിരത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
Read Also : ‘നാണമില്ലേ ഗോവിന്ദന് എന്ന് ചോദിക്കുന്നില്ല, അതുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആകില്ലല്ലോ’
വീട്ടമ്മ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ കടുത്തുരുത്തി സ്റ്റേഷന് പരിധിയിലും തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments