KollamKeralaNattuvarthaLatest NewsNews

കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്

കൊല്ലം: ട്രെയിൻ തട്ടി ആൺകുട്ടിയും പെൺകുട്ടിയും മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്.

കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ശനിയാഴ്ച രാത്രി 8.50-ന് ആണ് ഇരുവരും ട്രെയിൻ തട്ടി മരിച്ചത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Read Also : യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു: വൈറലായി വീഡിയോ

അപകടമുണ്ടായ ഉടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസിന് വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button