ബ്രസീൽ: നിറയെ യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു. ജൂൺ 12ന് സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്നുമുള്ള ഭയാനകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബ്രേക്കിംഗ് ഏവിയേഷൻ ന്യൂസ് ആൻഡ് വീഡിയോസ് എന്ന പേജാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
വിമാനത്തിന്റെ കാർഗോ വാതിൽ തുറന്നു കിടക്കുന്നത് വീഡിയോയിൽ കാണാം. വാതിൽ തുറന്നതിനെ തുടർന്ന് ശക്തമായ കാറ്റും വിമാനത്തിനുള്ളിലേക്ക് അടിച്ചുകയറുന്നുണ്ട്. എന്നാൽ, അപകട ഭീഷണിയുണ്ടായിട്ടും യാത്രക്കാർ ഒരു ഭയവും ഇല്ലാതെ വിമാനത്തിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗോവിന്ദന്‍ പറയുന്നത് ശുദ്ധ നുണ, ഗോവിന്ദന് എതിരെ നിയമനടപടി സ്വീകരിക്കും: കെ.സുധാകരന്‍
ബ്രസീലിയൻ ഗായകനും ഗാനരചയിതാവുമായ ടിയറിയും വിമാനത്തിൽ ഉണ്ടായിരുന്നു. കാറ്റ് ശക്തമായി വീശുന്നതും വീഡിയോയിൽ കാണാം. അതേസമയം, ഒരു അപകടവും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The aircraft of Brazilian singer and songwriter Tierry safely lands at São Luís Airport after the cargo door opens in flight. pic.twitter.com/VIx79ABtdX
— Breaking Aviation News & Videos (@aviationbrk) June 14, 2023
Post Your Comments