PathanamthittaKeralaNattuvarthaLatest NewsNews

എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു: സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം, സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേർക്ക് ചിക്കൻപോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, രണ്ടുപേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : ’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ​ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്

ഇതിനിടെ, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ജിനുമോന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button