പാലക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കുന്നത്തൂർമേട് ചിറക്കാട് ജയറാം കോളനിയിലെ തങ്കരാജി(ബൈജു -31)നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലാക്കിയത്.
Read Also : ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ
അന്യായമായി തടസ്സം സൃഷ്ടിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, അടിപിടി, മോഷണം, വസ്തു കൈയേറ്റം നടത്തുക, ഭവനഭേദനം, സ്ത്രീകൾക്കെതിരായ അതിക്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ കൈവശം വെച്ച് വിൽപ്പന നടത്തുക, ഉപയോഗിക്കുക മുതലായ പ്രവർത്തികളിൽ സ്ഥിരമായി ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിന് കീഴിൽ കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
Post Your Comments