Latest NewsKeralaNews

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ

കൊച്ചി: വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം കഠിനതടവ്. കേസിൽ മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എറണാകുളം പ്രത്യേക പോക്സോ കോടതി കേസിലെ ശിക്ഷ വിധിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലൂരിലെ വീട്ടിൽവെച്ച് മോൻസൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പഠനത്തിന് സഹായം നൽകാമെന്നും ഇതിന്റെ കൂടെ കോസ്മറ്റോളജി കോഴ്സ് കൂടി പഠിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കലൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്സോ പരാതിയും എത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാർ പറഞ്ഞിരുന്നു.

പീഡനപരാതിയിൽ മോൻസനെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും 13-ഓളം വകുപ്പുകളാണ് ചുമത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button