AlappuzhaLatest NewsKeralaNattuvarthaNews

ഗുഡ്സ് വാഹനവും ടോറസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ് (27) മരിച്ചത്

മണ്ണഞ്ചേരി: ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ് (27) മരിച്ചത്.

Read Also : ‘അധികം രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നപ്പോൾ കിട്ടിയ നിർദ്ദേശം ഇതായിരുന്നു’

ശനിയാഴ്ച രാവിലെ ആറരയോടെ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം നടന്നത്. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ടോറസ് ചെത്തി ഹാർബറിലേക്ക് കല്ലുമായി പോകുകയായിരുന്നു. ടി.കെ ഏജൻസീസ് ജീവനക്കാരാനായ സബീർ കോഴികളെ കടയിൽ കൊടുത്തതിന് ശേഷം മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button