ThrissurLatest NewsKeralaNattuvarthaNews

റോ​ഡ് ടാ​റി​ങ് പൂ​ർ​ത്തി​യാ​യിട്ട് രണ്ടുദിവസം മാത്രം : പൈപ്പ് പൊട്ടി കുഴിയായത് ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ

വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി വെ​ള്ള​മൊ​ഴു​കി​യ​തോ​ടെ​ റോ​ഡ് കു​ഴി​യാവുകയായിരുന്നു

ചെ​റു​തു​രു​ത്തി: റോ​ഡ് ടാ​റി​ങ് പൂ​ർ​ത്തി​യാ​യി ര​ണ്ടു​ദി​വ​സം മാത്രം കഴിയവെ വീ​ണ്ടും കു​ഴി​യാ​യി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി വെ​ള്ള​മൊ​ഴു​കി​യ​തോ​ടെ​ റോ​ഡ് കു​ഴി​യാവുകയായിരുന്നു.

Read Also : അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍, വ്യക്തിവൈരാഗ്യമെന്ന് പോലീസ് 

ചെ​റു​തു​രു​ത്തി പൈ​ങ്കു​ളം കി​ള്ളി​മം​ഗ​ലം റോ​ഡിലാ​ണ് സംഭവം. ര​ണ്ട് ത​വ​ണ ടാ​റി​ങ് ക​ഴി​ഞ്ഞ് ര​ണ്ടു​ദി​വ​സം ആ​യ​പ്പോ​ൾ കി​ള്ളി​മം​ഗ​ലം മു​ത​ൽ കാ​റാ​ത്തു​പ​ടി വ​രെ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ലാ​യി പൈ​പ്പ് പൊ​ട്ടുകയായിരുന്നു. പൈ​പ്പ് ശ​രി​യാ​ക്ക​ണ​മെ​ങ്കി​ൽ പു​തി​യ റോ​ഡ് ആ​ദ്യം കു​ത്തി​പ്പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read Also : മദനിക്ക് നാട്ടിലേക്ക് വരാൻ കെ സി വേണു​ഗോപാൽ ഇടപെടുന്നു: കർണാടക കോൺഗ്രസ് സർക്കാർ ഇളവ് നൽകിയേക്കും

അതേസമയം, റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യി​ലും വാ​ട്ട​ർ അ​തോ​റി​റ്റി​ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ മാ​റ്റി​യ​തി​നു​ശേ​ഷം ടാ​റി​ങ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button