Latest NewsKeralaNews

മുന്നാറില്‍ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയെന്ന് പൊലീസ്

മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൂന്നാർ എസ്എച്ച്ഒ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ മരണത്തിൽ അസ്വാഭാവികത കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തോട്ടം തൊഴിലാളിയായ ഇയാൾ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ‌ഭാര്യയ്ക്കു മർദനമേറ്റ സംഭവത്തിൽ മൂന്നാർ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പാണ്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button