ചാരുംമൂട്: താമരക്കുളത്ത് വീണ്ടും തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം. ഗൃഹനാഥനെയും കൂട്ടിലടച്ചിരുന്ന ആട്ടിൻകുട്ടിയെയും നായ്ക്കൂട്ടം കടിച്ചുപരിക്കേൽപിച്ചു. താമരക്കുളം നാലുമുക്ക് ജെ.എം കോട്ടേജിൽ ചന്ദ്രനെ(65)യാണ് നായ്ക്കൾ കടിച്ചത്. ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടി കഴുത്തിനും ശരീരത്തും ഗുരുതരമായി പരിക്കേറ്റ് അവശനിലയിലാണ്.
ബുധനാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് നായ്ക്കൂട്ടം എത്തിയത്. വീടിനോടു ചേർന്നുള്ള കൂട്ടിനുള്ളിൽ കയറിയാണ് നായ്ക്കൂട്ടം ആട്ടിൻകുട്ടിയെ ആക്രമിച്ചത്. ആടിന്റെ കരച്ചിൽകേട്ട് എഴുന്നേറ്റുവന്ന ചന്ദ്രൻ നായ്ക്കൂട്ടത്തിനിടയിൽ കിടന്ന് പിടയുന്ന ആട്ടിൻകുട്ടിയെയാണ് കണ്ടത്. നായ്ക്കളെ ഓടിച്ചു വിടുന്നതിനെയാണ് ചന്ദ്രന്റെ കൈക്ക് കടിയേറ്റത്.
നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രൻ സമീപമുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സ നൽകിയെങ്കിലും ആട്ടിൻകുട്ടി തീർത്തും അവശനിലയിലാണ്.
Post Your Comments