PathanamthittaKeralaLatest NewsNews

ശബരിമല: മിഥുനമാസ പൂജകൾക്കായി നട ഇന്ന് തുറക്കും

ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം അഞ്ച് മണിക്ക് വീണ്ടും തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപങ്ങൾ തെളിയിക്കും. ഇന്ന് പൂജകൾ ഉണ്ടായിരിക്കുന്നതല്ല. മിഥുനം ഒന്നായ ജൂൺ 16ന് പുലർച്ചെ അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.

നട തുറന്നതിനു ശേഷം നിർമ്മാല്യ ദർശനവും, പതിവ് അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഗണപതിഹോമത്തിനുശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30ന് ഉഷപൂജയും, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജയും നടക്കും. 16 മുതൽ 20 വരെ ഉദയാസ്തമന പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

Also Read: കെ സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് 600 ഒഴിവുകൾ; ഇംഗ്ളീഷും മലയാളവും വായിക്കാനറിയണം,അപേക്ഷിക്കേണ്ടത് ഇങ്ങനെ

നട തുറക്കാനിരിക്കുന്ന ദിവസങ്ങളിൽ ഉച്ചപൂജയ്ക്ക് ശേഷം 8 മണി മുതൽ മാത്രമാണ് കുട്ടികൾക്കുള്ള ചോറൂൺ നടക്കുക. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം അഞ്ച് മണിക്ക് വീണ്ടും തുറക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. കൂടാതെ, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button