KollamLatest NewsKeralaNattuvarthaNewsCrime

ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ല: മെഡിക്കൽ റിപ്പോർട്ട്

കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്​ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്‍റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) മാത്രമാണ്​ ഇയാൾക്കുള്ളതെന്നും ഇത്​ രോഗമല്ലെന്ന്​ കേസ്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ ഡിവൈഎസ്​പി എംഎം ജോസ്​ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിൽ 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചാണ്​ റി​പ്പോർട്ട്​ തയാറാക്കിയത്​. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button