Latest NewsKeralaNews

ശുദ്ധവായുവും വെള്ളവും ഉറപ്പാക്കാൻ പഞ്ചായത്തിന് നിയമപരമായ ബാധ്യതയുണ്ട്: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: പഞ്ചായത്തിലെ ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള പരിസരവും ഉറപ്പാക്കി അന്തസോടെയും ആരോഗ്യത്തോടെയും ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

Read Also: വിമാനത്താവളം വഴി സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഡിആർഐ

പൊതുസ്ഥലം കൈയ്യേറി ആക്രിവ്യാപാരം നടത്തുന്നുവെന്ന പരാതിയിൽ സ്ഥാപനം പരിസര മലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കണ്ണൂർ എടാട്ടിലുള്ള കെട്ടിടത്തിലും ഹൈവേയിലുമായി നടക്കുന്ന ആക്രി സംഭരണകേന്ദ്രത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പഞ്ചായത്ത് പ്രദേശത്തുണ്ടാവുന്ന അജൈവമാലിന്യങ്ങൾ ആക്രിസ്ഥാപനം ശേഖരിക്കുന്നതു വഴി പഞ്ചായത്തിന്റെ മാലിന്യ പരിപാലനത്തിന് സഹായകരമാകുമെന്ന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ആക്രിവ്യാപാരം നടത്തുന്നയാളുടെ ഉപജീവനമാർഗ്ഗം എന്ന നിലയിലാണ് സ്ഥാപനം അടച്ചുപൂട്ടുന്ന നിലപാട് സ്വീകരിക്കാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസരശുചീകരണം ഉറപ്പാക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോഴും ഇത് ആക്രി വ്യാപാരം നടത്തുന്നയാൾക്കുള്ള ബ്ലാങ്ക് ചെക്കാവരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ എം പി മധുസൂദനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Read Also: ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്ന മകൾക്ക് ഐഎസുമായി ബന്ധം, വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് ഹനീഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button