ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈൻ മുഖാന്തരം സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ചു. പൗരന്മാർക്ക് 2023 സെപ്തംബർ 14 വരെ ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്. 10 വർഷം മുൻപ് എടുത്ത ആധാറിലെ വിവരങ്ങളാണ് ഇത്തരത്തിൽ പുതുക്കാൻ സാധിക്കുക. അതേസമയം, മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.
ആധാർ കാർഡിലെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പൗരന്മാർക്ക് അവരുടെ മേൽവിലാസം, ജനനത്തീയതി, മറ്റു വിവരങ്ങൾ എന്നിവ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയാണ് സമയപരിധി നൽകിയിരുന്നത്. എന്നാൽ, പല സ്ഥലങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വെബ്സൈറ്റ് ലഭ്യമല്ലെന്ന പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകിയത്. മുഴുവൻ ആധാർ കാർഡ് ഉടമകളും ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാറിലെ വിവരങ്ങൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസരമാണ് ഇത്തവണ ഒരുക്കിയത്. സാധാരണയായി അക്ഷയ കേന്ദ്രങ്ങൾ, ആധാർ കേന്ദ്രങ്ങൾ എന്നിവ വഴി അപ്ഡേറ്റ് ചെയ്യുമ്പോൾ 50 രൂപയാണ് ഫീസ് ഈടാക്കുക.
Also Read: മാധ്യമങ്ങളെ അതിക്രൂരമായാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്, സത്യം മറനീക്കി പുറത്തുവരും
Post Your Comments