Latest NewsNewsIndia

മാധ്യമങ്ങളെ അതിക്രൂരമായാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്, സത്യം മറനീക്കി പുറത്തുവരും

കേരളത്തിലെ സംഭവങ്ങളെ മറച്ച് കേന്ദ്രത്തെ പഴിച്ച് യെച്ചൂരി

ന്യൂഡല്‍ഹി: മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘അജിത് ഡോവൽ ലോകത്തിന്റെ നിധി’- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി യു.എസ്

‘മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി നിഷേധങ്ങളും ഭീഷണിയുമാണ്. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നു’, യെച്ചൂരി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി അത് ന്യായീകരിക്കുകയും ചെയ്തതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായതിനാലാണെന്നും ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.

സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ് ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button