Latest NewsNewsIndia

ആധാർ ഇനി മുതൽ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ല! ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ

ആധാർ ഒരു തിരിച്ചറിയൽ പരിശോധന രേഖ മാത്രമാണെന്നും, ഒരിക്കലും ജനന തീയ്യതി തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും ഇപിഎഫ്ഒ വ്യക്തമാക്കി

ന്യൂഡൽഹി: ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ, ആധാർ ഉപയോഗിച്ച് ഇനി മുതൽ ജനന തീയ്യതി തെളിയിക്കാൻ കഴിയില്ല. നേരത്തെ ജനന തീയ്യതി തെളിയിക്കുന്നതിനുള്ള പ്രധാന രേഖയായി ആധാർ ഉപയോഗിച്ചിരുന്നു.

ആധാർ ഒരു തിരിച്ചറിയൽ പരിശോധന രേഖ മാത്രമാണെന്നും, ഒരിക്കലും ജനന തീയ്യതി തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. ഇനി മുതൽ അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ സർവകലാശാല നൽകിയ മാർക്ക് ഷീറ്റ്, പേരും ജനന തീയ്യതിയും രേഖപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സർവ്വീസ് റെക്കോർഡുകൾ പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, സെൻട്രൽ/സ്റ്റേറ്റ് പെൻഷൻ പേയ്മെന്റ് ഓർഡർ, സർക്കാർ നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, സർക്കാർ പെൻഷൻ, സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് ജനന തീയ്യതി തെളിയിക്കുന്നതിനുള്ള രേഖകളായി പരിഗണിക്കുകയുള്ളൂ.

Also Read: അയോധ്യ ശ്രീരാമക്ഷേത്രം: പ്രാണപ്രതിഷ്ഠാ ദിനത്തിൽ മത്സ്യമാംസാദികളുടെ വിൽപ്പന നിരോധിച്ച് യുപി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button