തൃശ്ശൂര്‍: ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. പതിനാലും എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള പിതാവ് ചന്ദ്രശേഖരനെ ആശുപത്രിയിലേക്ക് മാറ്റി.
Read Also : പുക ശല്യം അവസാനിച്ചപ്പോള്‍ മറ്റൊരു ഒഴിയാബാധ, ടൈം സ്‌ക്വയറിനു ചുറ്റും പതിനായിക്കണക്കിന് തേനീച്ചകള്‍
ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30-ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാല്‍, മുറി തുറക്കാത്തതിനെ തുടർന്ന് പൊലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.
കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുട്ടികളുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments