കോൺഗ്രസ് നേതാവ് രാജു കല്ലുമടത്തിലിനെതിരെ ലൈംഗിക പീഡന ആരോപണം. നേതാവിനെതിരെ പരസ്യ പ്രതികരണവുമായി മഹേശ്വരി എന്ന യുവതിയാണ് രംഗത്തെത്തിയത്. ഇയാൾ തന്റെ മാറിടത്തിൽ കടന്നു പിടിച്ച് അശ്ലീലമായി പറഞ്ഞു എന്നാണ് ഇവരുടെ പരാതി. എറണാകുളം ഡിസിസി ഓഫിസിൽ സേവാകൽ മീറ്റിംഗിന് പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.
രാജു കല്ലുമടയിൽ എന്ന നേതാവ് എന്റെ ബ്രസ്റ്റിൽ കയറിപ്പിടിച്ചിട്ട് ഇത് ചെറുതായിപ്പോയല്ലോ എന്ന് പറയുകയാണുണ്ടായതെന്ന് യുവതി വെളിപ്പെടുത്തിയിരിക്കുന്നത് കർമ ന്യൂസിനോടാണ്. 30 വർഷമായി കോൺഗ്രസ് പ്രവർത്തകയായ തനിക്ക് ഡിസിസിയിൽ നിന്നോ പോലിസിൽ നിന്നോ ഒരു നീതിയും കിട്ടിയില്ല എന്നും ഇവർ പറയുന്നു.
രാജു കല്ലുമടയിൽ എന്ന വ്യക്തി സ്ഥാനത്തിരിക്കാൻ പോലും യോഗ്യനല്ല. അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് പലരും മീറ്റിംഗുകൾക്ക് വരാറില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. താൻ പരാതി കൊടുത്തതിനു ശേഷവും രാജു കല്ലുമടത്തിൽ എറണാകുളം ജില്ലാ സേവാകലിന്റെ ലീഡറാണ്. സംസ്ഥാന നേതാക്കൾക്കടക്കം വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
ഇനിയൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് ഞാനിത് പുറത്തു പറയുന്നത്. ഇതൊന്നും വലിയ കാര്യമാക്കണ്ട എന്നാണ് വനിതാ പ്രവർത്തകർ പറഞ്ഞതെന്നും ഇവർ പറയുന്നു. അതേസമയം പരാതി പറഞ്ഞതോടെ തനിക്കെതിരെ പ്രതികാര നടപടിയുമായി ഇയാൾ രംഗത്തെത്തിയിരിക്കുകയാണെന്നും യുവതി ആരോപിക്കുന്നു.
Post Your Comments