PathanamthittaKeralaNattuvarthaLatest NewsNews

വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ കഞ്ചാവ് സൂ​ക്ഷി​ച്ചു : അ​ച്ഛ​നും മ​ക​നും പി​ടി​യി​ൽ

അ​ടൂ​ർ പ​ള്ളി​ക്ക​ൽ തെ​ങ്ങ​മം പു​ന്നാ​റ്റു​ക​ര വ​ട​ക്കേ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (57), മ​ക​ൻ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

അ​ടൂ​ർ: ​വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച കഞ്ചാവുമായി അ​ച്ഛ​നും മ​ക​നും അറസ്റ്റിൽ. അ​ടൂ​ർ പ​ള്ളി​ക്ക​ൽ തെ​ങ്ങ​മം പു​ന്നാ​റ്റു​ക​ര വ​ട​ക്കേ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (57), മ​ക​ൻ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

Read Also : സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് എംവി ഗോവിന്ദൻ

ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ആണ് ഇവർ പി​ടി​യി​ലാ​യ​ത്. ഒ​രു കി​ലോ ക​ഞ്ചാ​വ് ഇവരിൽ നിന്ന് പി​ടി​ച്ചെ​ടു​ത്തു. ര​വീ​ന്ദ്ര​ൻ മു​മ്പ് അ​ബ്കാ​രി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പൊലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

ഡാ​ൻ​സാ​ഫ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും, ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​മാ​യ കെ. ​എ. വി​ദ്യാ​ധ​ര​ന്‍റെ​യും അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജ​യാ​ജി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. പ്ര​തി​ക​ൾ നാ​ളു​ക​ളാ​യി പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button