യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട നാല് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബിപിന്‍ചന്ദ്ര ഭാംരെ പറയുന്നു.
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇപ്പോള്‍ ആശങ്കാജനകമായ ഒരു പ്രവണതയാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ സമ്മര്‍ദ്ദം, ഉദാസീനമായ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ഉറക്കക്കുറവ് എന്നിവ ഹൃദയത്തെ ബാധിക്കുന്നു.
യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ വര്‍ദ്ധിക്കുന്നു. പുകയില ഉപയോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ വിവിധ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു.
പ്രമേഹം…
ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുക ചെയ്യും. അല്ലെങ്കില്‍, അത് രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും.
രക്താതിമര്‍ദ്ദം…
ഹൃദയപേശികളെ കട്ടിയാക്കുകയും ഹൃദയത്തെ കൂടുതല്‍ കഠിനമാക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദംധമനികളെ ഇലാസ്തികത കുറയ്ക്കുന്നതിലൂടെ കേടുവരുത്തും, ഇത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും ഒഴുക്ക് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
പൊണ്ണത്തടി…
അമിതവണ്ണമോ പൊണ്ണത്തടിയോ ഹൃദ്രോ?ഗം വര്‍ദ്ധിപ്പിക്കുന്ന ചില കാരണങ്ങളാണ്. അമിത ഭക്ഷണം കഴിക്കുന്നതും മദ്യം കഴിക്കുന്നതും ക്രമരഹിതമായ ഉറക്ക സമയക്രമവും കാരണം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ചെറുപ്പക്കാരില്‍ കാണപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നതിന് മാത്രമല്ല മറ്റ് വിവിധ ആരോ?ഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാണ്.
പുകവലി…
യുവാക്കളില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന അപകട ഘടകങ്ങളില്‍ മറ്റൊന്നാണ് പുകവലി. സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ധമനികളിലെ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു.
Post Your Comments