PalakkadNattuvarthaLatest NewsKeralaNews

വ്യാ​ജ​മ​ദ്യവുമായി മൂന്നുപേർ പിടിയിൽ

ക​രി​മ്പു​ഴ തോ​ട്ട​ര തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു (42) ക​രി​മ്പു​ഴ ചീ​ര​ക്കു​ഴി കാ​ട്ടി​കു​ന്ന​ൻ വീ​ട്ടി​ൽ ഹം​സ(48), പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ എ​ന്ന ബാ​ബു(33) എന്നിവർ ആണ് പിടിയിലായത്

ചെ​ർ​പ്പു​ള​ശ്ശേ​രി: വ്യാ​ജ​മ​ദ്യവുമായി മൂന്നുപേർ പൊലീസ് പിടിയിൽ. ക​രി​മ്പു​ഴ തോ​ട്ട​ര തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു (42) ക​രി​മ്പു​ഴ ചീ​ര​ക്കു​ഴി കാ​ട്ടി​കു​ന്ന​ൻ വീ​ട്ടി​ൽ ഹം​സ(48), പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ എ​ന്ന ബാ​ബു(33) എന്നിവർ ആണ് പിടിയിലായത്.

എ​ക്സൈ​സ് വി​ഭാ​ഗം തോ​ട്ട​ര തേ​ക്കി​ൻ​കാ​ട് കോ​ള​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടിയത്. ബ്രാ​ന്റ് ഇ​ന​ത്തി​ന്റെ ലേ​ബ​ലി​ൽ ബോ​ട്ടി​ലാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. മൂ​ന്ന് ലി​റ്റ​ർ വ്യാ​ജ​മ​ദ്യം ആണ് ക​ണ്ടെ​ത്തിയത്.

Read Also : തെരുവിൽ വരാൻ പാടില്ലെങ്കിൽ നായകൾ പിന്നെവിടെ പോകണം? മനുഷ്യനെ പോലെ ഭൂമിയിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട്

കൃ​ഷ്ണ​കു​മാ​റി​നെ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​മ​രം​പു​ത്തൂ​ർ പ​ള്ളി​ക്കു​ന്നി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ​നി​ന്ന് എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലി​ന്റ സ​ഹാ​യ​ത്തോ​ടെയാണ് അ​റ​സ്റ്റ് ചെ​യ്തത്. ലേ​ബ​ലും ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​റും വ്യാ​ജ​മാ​യി നി​ർ​മി​ച്ചാ​ണ് മ​ദ്യം ബോ​ട്ടി​ലാ​ക്കി​യി​രു​ന്ന​ത്. KL 51 E 9442 എ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും വീ​ട്ടി​ലു​മാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെയ്ഡി​ൽ പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ​മാ​രാ​യ കെ. ​വ​സ​ന്ത​കു​മാ​ർ, ഇ. ​ജ​യ​രാ​ജ്‌, എ. ​സ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. രാ​ജേ​ഷ്, കെ.​എ. ശ​ശി​കു​മാ​ർ, പി.​പി. പ്ര​ദീ​പ്കു​മാ​ർ, പി. ​ജി​തേ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ. ​സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button