KozhikodeKeralaNattuvarthaLatest NewsNews

ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കിയില്ല, യുവാവിന് ക്രൂരമർദ്ദനം: മൂ​ന്നു​പേർ അറസ്റ്റിൽ

കു​ന്ദ​മം​ഗ​ലം സ്വദേശികളായ ആ​ലു​ള്ള​ക​ണ്ടി​യി​ൽ സ​ഞ്ജ​യ്(24), മേ​ലെ കൂ​മു​ള്ള​കു​ഴി​യി​ൽ അ​തു​ൽ(23), മ​ണാ​ശ്ശേ​രി നന്ദനം വീട്ടിൽ രോ​ഹി​ത്(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യത്

കു​ന്ദ​മം​ഗ​ലം: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച മൂ​ന്നു​പേർ പൊലീസ് പിടിയിൽ. കു​ന്ദ​മം​ഗ​ലം സ്വദേശികളായ ആ​ലു​ള്ള​ക​ണ്ടി​യി​ൽ സ​ഞ്ജ​യ്(24), മേ​ലെ കൂ​മു​ള്ള​കു​ഴി​യി​ൽ അ​തു​ൽ(23), മ​ണാ​ശ്ശേ​രി നന്ദനം വീട്ടിൽ രോ​ഹി​ത്(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യത്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Read Also : ‘ഈ വിദ്യാലയമാണ് എന്റെ ഭാവി നശിപ്പിച്ചത്’: വെടിയുതിർത്ത ശേഷം ജഗൻ അലറിവിളിച്ചു – തൃശൂരിലെ സ്‌കൂളിൽ സംഭവിച്ചത്

ഷാ​നി​ദ് (37) എ​ന്ന മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ല​ക്കും മ​റ്റും പ​രി​ക്കേ​റ്റ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ര​ണ്ട് ടീം ​ആ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക​യുമായിരുന്നു.

വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി ഐ.​പി.​സി 307, 365, 324 തു​ട​ങ്ങി​യ നി​ര​വ​ധി വ​കു​പ്പു​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ എ​ടു​ത്ത​തെ​ന്ന് കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ അ​ഷ്റ​ഫ്, അ​ഭി​ലാ​ഷ്, അ​നീ​ഷ് എ​ന്നി​വ​രും എ​സ്.​സി.​പി.​ഒ​മാ​രാ​യ ബി​ജു, ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ, സി.​പി.​ഒ അ​ജീ​ഷ് എ​ന്നി​വ​രും അറസ്റ്റ് ചെയ്ത പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button