
കോതമംഗലം: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കോതമംഗലം രാമല്ലൂർ പൂവത്തൂർ ടോണി(31), രാമല്ലൂർ തടത്തിക്കവല പാടശ്ശേരി ആനന്ദ്(26), ഇരമല്ലൂർ പൂവത്തൂർ അഖിൽ(23) എന്നിവരാണ് പിടിയിലായത്. കോതമംഗലം പൊലീസാണ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് ഏഴിന് വാളാടി തണ്ട് ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. ജോസ് പീറ്റർ എന്നയാളെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. തലക്കും മൂക്കിനും ഗുരുതര പരിക്ക് പറ്റിയ ജോസ് പീറ്റർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻസ്പെക്ടർ പി.ടി. ബിജോയി, സബ് ഇൻസ്പെക്ടർമാരായ എം.എം. റെജി, പി.വി. എൽദോസ്, സി.പി.ഒ എം.കെ. ഷിയാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments