Latest NewsIndiaNews

സ്ക്രൂഡ്രൈവർ കൊണ്ട് കണ്ണിൽ കുത്തി, ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; സിരിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരി ഭർത്താവ്

വികാരാബാദ്: നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ട്വിസ്റ്റ്. വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂർ ഗ്രാമത്തിലാണ് സംഭവം. ജുട്ടു സിരിഷ എന്ന യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവാണെന്ന് പോലീസ്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ണിൽ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം ഇയാൾ സിരിഷയുടെ മൃതദേഹം കായലിൽ തള്ളുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ സിരിഷയെ കൊലപ്പെടുത്തിയത് ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് അനിൽ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഇയാളെ നിരീക്ഷിച്ച് ചോദ്യം ചെയ്താണ് പോലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്. പോലീസിന്റെ അന്വേഷണത്തിൽ സിരിഷ അനിലുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. നാട്ടുകാർ ഇതിന് ദൃക്‌സാക്ഷി ആയിരുന്നു. തുടർന്ന് പോലീസ് അനിലിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സിരിഷ അടുത്തിടെയായി ഏത് സമയവും മൊബൈൽ ഫോണിൽ ആയിരുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം അനാവശ്യമായി കൂടുന്നുണ്ടെന്ന് പറഞ്ഞ് അനിലും ഭാര്യയും സിരിഷയെ വഴക്ക് പറഞ്ഞു. തുടർന്ന് അനിൽ സിരിഷയെ മർദ്ദിക്കുകയും ചെയ്തു. തങ്ങൾ തമ്മിലുണ്ടായ വഴക്കിന് കാരണം ഇതാണെന്നായിരുന്നു ആദ്യം ചോദ്യം ചെയ്തപ്പോൾ അനിൽ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ, സംശയം തോന്നിയ പോലീസ് അനിലിന്റേയും സിരിഷയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിച്ചു. ഇതിൽ, സിരിഷയുടെ നമ്പർ ‘ഡാർലിംഗ്’ എന്ന പേരിലാണ് അനിൽ തന്റെ ഫോണിൽ സേവ് ചെയ്ത് വെച്ചിരിക്കുന്നത്. കൂടുതൽ വ്യക്തത വരുത്താനായി പോലീസ് വീണ്ടും അനിലിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം മർദനത്തിൽ സിരിഷയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നുവെന്നും, അനിൽ സിരിഷയെ അതിക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അതേസമയം, സിരിഷയും അനിലും തമ്മിൽ വിവാഹേതര ബന്ധമാണുള്ളതെന്ന് ആരോപണവും ഉയരുന്നുണ്ട്. വഴക്കുണ്ടായ ദിവസം ഇത് സോൾവ് ചെയ്യുന്നതിനായി അനിൽ രാത്രിയിൽ സിരിഷയുടെ അടുത്തെത്തിയെങ്കിലും ഇവർ തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടായി. ഇതോടെയാണ് ഇയാൾ സിരിഷയെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂർ ഗ്രാമത്തിലാണ് സംഭവം. ജുട്ടു സിരിഷ(19) എന്ന യുവതിയാണ് മരിച്ചത്.

ജൂൺ 10ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തിൽ മുങ്ങിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പെൺകുട്ടിക്കായി നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ സിരിഷ തനിച്ച് വീടുവിട്ടിറങ്ങിയിട്ടില്ലെന്നും കൊലപാതക ശേഷം അനിൽ ആണ് പെൺകുട്ടിയുടെ മൃതദേഹം കനാലിൽ തള്ളിയതെന്നുമാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button