KeralaLatest NewsNews

‘പുരുഷന്മാർക്കും സംഘടന വേണം, സവാദിന്റെ കാര്യത്തിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്’: ജിഷിൻ

കൊച്ചി: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ സഹയാത്രികനായ യുവാവ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശി സവാദ് ഷായ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ സവാദിനെ സ്വീകരിക്കാൻ മെൻസ് അസോസിയേഷൻ ജയിലിന് പുറത്ത് തടിച്ച്കൂടിയതും ഇതിനെതിരെ പ്രമുഖർ അടക്കമുള്ളവർ രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സവാദ് വിഷയത്തിൽ പ്രതികരിക്കുകയാണ് സീരിയൽ നടൻ ജിഷിൻ മോഹൻ.

സവാദിന്റെ കാര്യത്തിൽ താൻ ഇപ്പോഴും കൺഫ്യൂസ്ഡ് ആണെന്ന് നടൻ അടുത്തിടെ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പോലീസും അന്വേഷണവും നടക്കുകയല്ലേ എന്നും, വഴിതെറ്റിച്ചുവിട്ടില്ല എങ്കിൽ സത്യം തെളിയട്ടെ എന്നും ജിഷിൻ പറയുന്നു. സ്ത്രീകൾ മൂലം പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്നും, സ്ത്രീകൾക്കനുകൂലമായ നിയമങ്ങൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നതിനിടെയായിരുന്നു ജിഷിന്റെ അഭിപ്രായ പ്രകടനം.

Also Read:ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ വധുവിന്റെ റീൽസ്: ഹെൽമെറ്റില്ലാത്തതിന് 1000, ലൈസൻസില്ലാത്തതിന് 5,000, പിഴചുമത്തി പൊലീസ്

‘സംഘടന സ്ത്രീകൾക്ക് മാത്രം പോരല്ലോ, പുരുഷന്മാർക്കും സംഘടന ആവശ്യമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർഥം ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന ആളാണ് എങ്കിൽ ഫെമിനിനിസ്റ്റ് ആയ വ്യക്തിയെ ഇഷ്ടമാണ്. എന്തിനും ഏതിനും ഫെമിനിസം പറഞ്ഞുകൊണ്ട് ആണുങ്ങളുടെ തലയിൽ കേറി നടക്കുന്നവരെ എനിക്ക് പുച്ഛമാണ്. ആണുങ്ങളെക്കാളും പെണ്ണുങ്ങൾ മുകളിലേക്ക് കഴിവ് ഉപയോഗിച്ചുകൊണ്ട് വരുന്നതിൽ സന്തോഷം മാത്രം. പുരുഷന്മാരുടെ ന്യായമായ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ഒരു അസോസിയേഷൻ നല്ലതാണ്.

സ്ത്രീകൾ മൂലം പുരുഷന്മാർ പീഢനം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്കുള്ള നിയമം ഒരാളോട് ഉള്ള വ്യക്തിപരമായ ദേഷ്യം തീർക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്. ഞാൻ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുക അല്ല. എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ട്. ഈ നിയമത്തെ മോശമായി ഉപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. കല്യാണം കഴിച്ച ഭാര്യയും ഭർത്താവും തമ്മിലും ഈ വിഷയങ്ങൾ ഉണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ അവനെ തല്ലും. ഞാൻ ഇവനോട് ഈ കാര്യം ചോദിച്ചിരുന്നു. ഭാര്യ അടിച്ചാൽ തിരികെ അടിക്കണ്ടേ, അവന് അതിനു സാധിക്കില്ല. എന്ത് ചെയ്യും കിട്ടുന്ന തല്ലും വാങ്ങിച്ചോണ്ട് നിൽക്കണോ, അത് വേണ്ട. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്, ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നു.

ലൊക്കേഷനിൽ ഒരു സ്ത്രീ സംവിധായകനെ അടിച്ചു എന്ന് പറയുന്ന സംഭവമുണ്ടല്ലോ, അത് ആ നടി ക്രിയേറ്റ് ചെയ്ത സംഭവം ആണ്. ഈ കുട്ടി എന്റെ കൂടെ അഭിനയിച്ച ആളാണ്. അവരുടെ ഒരു പ്രധാന ഹോബി തന്നെ, ഒരിക്കൽ ഒരു സീനിയർ ആർട്ടിസ്റ്റ് അഭിനയിക്കാൻ പോയ നേരം നോക്കി അവരുടെ മൊബൈൽ നോക്കി കാര്യങ്ങൾ മറ്റുളവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ്. എന്റെ മൊബൈൽ എങ്ങാനും ആണ് നോക്കുന്നത് എങ്കിൽ ഞാൻ ചെപ്പകുറ്റി നോക്കി പൊട്ടിക്കും. ഈ പറയുന്ന സ്ത്രീ തന്നെ ഇവരുടെ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ച ആളാണ്’, ജിഷിൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button