Latest NewsNewsInternational

‘എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു’: രക്ഷാപ്രവർത്തകരോട് 13 കാരി ലെസ്ലി പറഞ്ഞത്

വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട നാല് കുട്ടികളുടെ അവിശ്വസനീയ രക്ഷപെടൽ ചർച്ച ചെയ്യുകയാണ് ലോകം. 40 ദിവസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ അവരെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കൊളംബിയ. പ്രതിരോധ ശേഷി കുറവായ കുട്ടികൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. തങ്ങളെ തേടിയെത്തിയ രക്ഷാപ്രവർത്തകരെ കണ്ടപ്പോൾ 13 കാരിയായ മൂത്തകുട്ടി ലെസ്ലി പറഞ്ഞ വാക്കുകൾ കണ്ണ് നനയിപ്പിക്കുന്നതാണ്. ‘എനിക്ക് വിശക്കുന്നു’, ‘എന്റെ അമ്മ മരിച്ചു’ എന്നായിരുന്നു ലെസ്ലി സൈനികരെ കണ്ടതും പറഞ്ഞത്.

ഈ നാൽപ്പത് ദിവസത്തോളം അവരുടെ ജീവൻ പിടിച്ച് നിർത്തിയത് ഒരു ബാഗ് മരച്ചീനി മാവ് അഥവാ കപ്പ പൊടി ആയിരുന്നു. മൂന്ന് കിലോയോളം കപ്പ പൊടിയായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ആമസോണ്‍ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പ പൊടി. തകര്‍ന്ന വിമാനത്തില്‍ നിന്നും ഒരു ബാഗ് നിറയെ കപ്പ പൊടി ഇവർ കൈയ്യിൽ കരുതിയിരുന്നു. ഒന്നരവയസുള്ള കൈക്കുഞ്ഞിന് ഇത് വെള്ളത്തിൽ കലർത്തിയായിരുന്നു മൂത്തകുട്ടി നൽകിയിരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്തകുട്ടിയുടെ മനോധൈര്യമാണ് നാല് പേരെയും രക്ഷപ്പെടാൻ സഹായിച്ചത്.

Also Read:ലോട്ടറി വിറ്റെങ്കിലേ ജീവിക്കാൻ പറ്റൂ, പുറകെ നടക്കാന്‍ വയ്യ: അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറയുന്നു

ഗോത്രവർഗക്കാരായ കുട്ടികൾ ആയതിനാൽ തന്നെ വനത്തിനുള്ളിൽ അതിജീവിക്കാനുള്ള ചങ്കൂറ്റവും ഇവർക്കുണ്ടായിരുന്നു. കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അറിവ് മൂത്തകുട്ടി മറ്റുള്ളവർക്ക് പകർന്നുനൽകി. കണ്ണിൽ കാണുന്ന പഴങ്ങളും കായ്കളും എല്ലാം പറിച്ച് തിന്നരുതെന്ന് പതിമൂന്നുകാരി തന്റെ ഇളയ സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളം തീരുന്നതിനനുസരിച്ച് കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ ഇവർക്ക് സാധിച്ചിരുന്നു. ഇത് നിര്‍ജ്ജലീകരണം അടക്കമുള്ള കാര്യങ്ങളിലേക്ക് കുട്ടികളെ നയിക്കാതിരിക്കാൻ സഹായിച്ചു.

കുട്ടികളിലെ മുതിര്‍ന്നയാളായ 13കാരി ലെസ്ലിയാണ് കുട്ടികളെ നയിച്ചത്. കാട്ടിലൂടെ അലയുന്നതിനിടയില്‍ ഇളയ കുഞ്ഞിനെ ഏറെ സമയം എടുത്തതും സഹോദരങ്ങളെ ഒരുമിച്ച് നിര്‍ത്തിയതും ലെസ്ലിയായിരുന്നു. മറ്റ് അസുഖങ്ങള്‍ ഇല്ലെങ്കിലും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് ഇനിയും സമയം എടുക്കുമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്. ശനിയാഴ്ച കുട്ടികളെ കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ സന്ദര്‍ശിച്ചിരുന്നു. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button